തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ലവർ ഇടവക കുടുംബയൂണിറ്റ് കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടത്തിവരുന്ന വിവിധ സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ തുടര്‍ച്ചയായി ഇടവകാതിർത്തിയിലെ ജാതിമതഭേദമന്യേ എല്ലാ കുടുംബങ്ങളിലേക്കും മികച്ച നിലവാരത്തിലുള്ള മാസ്ക്കുകൾ വിതരണം ചെയ്യ്തു. 6500 മാസ്കുകളാണ് വിതരണം ചെയ്തത്. മാസ്ക് വിതരണത്തിന്റെ ഉദ്ഘാടനം കൊരട്ടി ഫൊറോന വികാരി റവ. ഫാ. ജോസ് ഇടശ്ശേരിയും തിരുമുടിക്കുന്ന് ഇടവക വികാരി റവ. ഫാ. ജോസ് ചോലിക്കരയും ചേര്‍ന്ന് കേന്ദ്രസമിതി ഭാരവാഹികളായ ജെയ്നിപോളച്ചന്, ഡോളിഡെന്നി എന്നിവര്‍ക്ക് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
അസിസ്റ്റന്റ് വികാരി ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണില്‍, കൈക്കാരന്മാരായ ജോസ് നെല്ലിപ്പിള്ളി, ഷിബു തയ്യില്‍, കേന്ദ്രസമിതി സെക്രട്ടറി ആന്റണി പറോക്കാരന്‍, ട്രഷറര്‍ കെ.ഒ. പോളി, ബിനു മഞ്ഞളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുടുംബ യൂണിറ്റ് കേന്ദ്രസമിതി വൈസ്ചെയര്‍മാന്‍ ഷോജിഅഗസ്റ്റിന്‍ നന്ദി പറഞ്ഞു.
കോവിഡ് 19 എന്ന മഹാമാരിയെ നിയന്ത്രിക്കുവാന്‍ തിരുമുടിക്കുന്ന് ഇടവക കുടുംബ യൂണിറ്റ് കേന്ദ്രസമിതി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ കൊരട്ടി ഫൊറോന വികാരി റവ. ഫാ. ജോസ് ഇടശ്ശേരി അഭിനന്ദിച്ചു.