Site icon Ente Koratty

കൊരട്ടിയിലെ ഞാറ്റുവേല ചന്തയുടെ ചന്തത്തിലൂടെ

കൊരട്ടി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരുക്കുന്ന ഞാറ്റുവേല ചന്ത സന്ദർശിക്കുന്നതിനും ഫല വൃക്ഷചെടികൾ വാങ്ങുന്നതിനുമായി പ്രകൃതിസ്നേഹികളായ ധാരാളം പേർ എത്തുന്നു.

ഗംഗബോണ്ടം, T&D, കുറ്റ്യാടി, തുടങ്ങി ചുരുങ്ങിയ കാലയളവ് കൊണ്ടു തന്നെ കായ്ക്കുന്ന തെങ്ങിൻ തൈകൾ, ചെറു തൈ ഇനങ്ങൾ, വീടിന്റെ മട്ടുപ്പാവിൽ വരെ വളർത്താൻ കഴിയുന്ന ബോൺസായ് കുള്ളൻ മാവുകൾ, വിവിധ തരത്തിലുള്ള പേരയ്ക്ക, ചാമ്പക്ക, ഞാവൽ, മുന്തിരി, ആപ്പിൾ, ഓറഞ്ച്, റംബുട്ടാൻ, നെല്ലി, മങ്ക്സ്റ്റിൻ, അത്തിമരം, പ്ലാവുകൾ, തുടങ്ങി എല്ലാത്തരം ഫലവൃക്ഷതൈകളുടെ അമൂല്യശേഖരം, പൂച്ചെടികൾ, അതുല്യപാദനശേഷിയുള്ള വിത്തിനങ്ങൾ, ജൈവകീടനാശിനികൾ, ചക്ക കൊണ്ടു ജാം തുടങ്ങി വിവിധ ഉൽപനങ്ങ്ൾടെ സ്റ്റാളുകൾ കൊണ്ടും ഏദൻ ഓഡിറ്റോറിയത്തിൽ സജ്ജികരിച്ചിക്കുന്ന കൊരട്ടി സർവീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല ചന്ത കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും ഒരു വേറിട്ട അനുഭവമായി മാറുന്നു.

Exit mobile version