ലോക്ക്ഡൗൺ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയാണ്. പുറത്തുപോകാനാകാതെ വീട്ടിൽ തന്നെയിരുന്ന ബോറടിച്ചിരിക്കുകയാണ് പലരും. ഇപ്പോഴിതാ തന്നെ പാർക്കിൽ കൊണ്ടുപോകാൻ അച്ഛനോട് കരഞ്ഞുകൊണ്ടാവശ്യപ്പെടുകയാണ് ഒരു കുറുമ്പി. കരച്ചിൽ മാത്രമല്ല ലേശം ഭീഷണിയുമുണ്ട്.
പോലീസ് പിടിക്കുമെന്നു അച്ഛൻ പറഞ്ഞപ്പോൾ ‘പൊലീസിനെയൊക്കെ ഞാൻ ഇടിച്ച് പഞ്ചറാക്കിക്കോളാം എന്ന പഞ്ച് ഡയലോഗ് കുട്ടി പറഞ്ഞതു. അഭിനയ് എസ് എന്നയാളുടെ മകളാണ് അച്ഛനെ വിരട്ടിയും കരഞ്ഞും കാര്യം നേടാൻ നോക്കുന്നത്.