പുതുക്കാട് പൊലീസ് സ്റ്റേഷനു സമീപം ദേശീയപാതയിൽ ഇന്നലെ വൈകിട്ട് 3 അടിയോളം വ്യാസമുള്ള ഗർത്തം രൂപപ്പെട്ടത് പരിഭ്രാന്തിക്കിടയാക്കി. 10 അടിയോളം താഴ്ചയുണ്ട്. ടാറിങ്ങിന് താഴെ ഗർത്തത്തിന്റെ വ്യാസം 2 മീറ്ററിലേറെയുണ്ട്. അഞ്ചരയോടെയാണ് റോഡിൽ ഗർത്തം രൂപപ്പെട്ടത്. തൃശൂർ ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗർത്തം.
ഏതാനും മാസം മുൻപ് എതിർവശത്തെ ട്രാക്കിലും ഗർത്തം രൂപപ്പെട്ടിരുന്നു. ദേശീയപാതയ്ക്ക് കുറുകെ പുതുക്കാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി ജല അതോറിറ്റി തുരങ്കം തീർത്തിരുന്നു. ഇതിലെ അപാകമാണ് ഗർത്തം രൂപപ്പെടാൻ കാരണമെന്ന് ആരോപണമുണ്ട്.