Site icon Ente Koratty

കേരളത്തിലെ പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസാകും

തിരുവനന്തപുരം: പ്രതിദിനം 200 കിലോമീറ്ററിലേറെ സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസാക്കി മാറ്റാൻ റെയിൽവേ തീരുമാനിച്ചു. ഇതുപ്രകാരം കേരളത്തിലെ പത്തിലേറെ ട്രെയിനുകൾ എക്സ്പ്രസായി മാറും. രാജ്യത്താകെ 500ൽ ഏറെ ട്രെയിനുകൾ ഇത്തരത്തിൽ എക്സ്പ്രസുകളായി മാറും. വേഗം കൂട്ടിയും സ്റ്റോപ്പുകൾ കുറച്ചുമായിരിക്കും ഈ ട്രെയിനുകൾ സർവീസ് നടത്തുക.

കേരളത്തിൽ എക്സ്പ്രസാക്കി മാറ്റുന്ന പാസഞ്ചർ ട്രെയിനുകൾ

മധുര–പുനലൂർ
ഗുരുവായൂർ–പുനലൂർ
നാഗർകോവിൽ–കോട്ടയം
നിലമ്പൂർ–കോട്ടയംമംഗളൂരു–കോയമ്പത്തൂർ
പാലക്കാട്–തിരുച്ചെന്തൂർ
തൃശൂർ–കണ്ണൂർ
മംഗളൂരു–കോഴിക്കോട്
കോയമ്പത്തൂർ–കണ്ണൂർ
പാലക്കാട് ടൗൺ–തിരുച്ചിറപ്പളളി

കോവിഡ് 19 ലോക്ക്ഡൌൺ കാരണം ട്രെയിൻ സർവീസുകൾ നിർത്തിവെച്ചത് റെയിൽവേയ്ക്ക് കനത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. ഇതു മറികടക്കാനാണ് കൂടുതൽ ട്രെയിനുകൾ എക്സ്പ്രസുകളാക്കി മാറ്റുന്നത്. അതേസമയം പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസുകളായി മാറുന്നത് ദിവസേന യാത്ര ചെയ്തിരുന്ന ജീവനക്കാരും തൊഴിലാളികളും ഉൾപ്പടെയുള്ളവരെ കനത്ത പ്രതിസന്ധിയിലാക്കും. നിരക്ക് വർദ്ധിക്കുന്നതിനൊപ്പം സ്റ്റോപ്പുകൾ കുറയുന്നതും തിരിച്ചടിയായി മാറും.

Exit mobile version