കൊല്ലം കടക്കലില്‍ പൊലീസ് ഉദ്യോഗസ്ഥന് അഖില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ഒപ്പമിരുന്ന് മദ്യപിച്ച കടക്കൽ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ഇവര്‍ കുടിച്ചത് സ്പിരിറ്റ് ആണെന്നും വിഷ്ണുവാണ് ഇത് എത്തിച്ചതെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മലപ്പുറം പൊലീസ് ക്യാമ്പിലെ കമാന്‍ഡോയായ അഖില്‍ നാട്ടിലെത്തിയത്. അന്ന് വൈകിട്ട് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചു. ശനിയാഴ്ച രാവിലെ മുതൽ അഖിലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർച്ചയായി ഛർദ്ദിലുണ്ടായിരുന്നെങ്കിലും ആശുപത്രിയിൽ ചികിത്സ തേടിയില്ല. അവശനിലയിലായതോടെ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്ക് അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും ശാരീരിക അസ്വസ്ഥതകളുണ്ടായി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പിരിറ്റ് കൊണ്ടുവന്നത് വിഷ്ണുവാണെന്ന് പൊലീസിന് വ്യക്തമായത്.