Site icon Ente Koratty

കൊല്ലത്ത് ഛര്‍ദിച്ച് അവശനിലയിലായ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

കൊല്ലം കടയ്ക്കലിൽ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഛര്‍ദിച്ച് അവശ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മലപ്പുറം പൊലീസ് ക്യാമ്പിലെ കമാൻഡോയായ അഖിലാണ് മരിച്ചത്. അഖിലിന് ഒപ്പമുണ്ടായിരുന്ന മറ്റൊരാളെയും അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ചയാണ് അഖില്‍ നാട്ടിലെത്തിയത്. ഇന്നലെ വൈകിട്ടാണ് ഛര്‍ദി തുടങ്ങിയത്. തുടര്‍ന്ന് അവശനിലയിലായ അഖിലിനെ കടയ്ക്കലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പക്ഷേ രക്ഷിക്കാനായില്ല.

പോസ്റ്റുമേര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ എന്താണ് മരണ കാരണം എന്ന് വ്യക്തമാകൂ. കടയ്ക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Exit mobile version