Site icon Ente Koratty

ജപ്തി ഭീഷണി; കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്തു

കൊല്ലം നല്ലിലയിൽ കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി. നിർമലമാതാ കാഷ്യൂ ഫാക്ടറി ഉടമ സൈമണ്‍ മത്തായിയാണ് ആത്മഹത്യ ചെയ്തത്. വ്യവസായം നഷ്ടത്തിലായതോടെ ഫാക്ടറി പൂട്ടിയിരുന്നു. ജപ്തി ഭീഷണിയുള്ളതിനാൽ സൈമൺ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

വര്‍ഷങ്ങളായി കശുവണ്ടി ഫാക്ടറി നടത്തിവരികയായിരുന്നു സൈമണ്‍. ഇന്നലെ വൈകിട്ട് ഫാക്ടറിയുടെ പാക്കിംഗ് സെന്‍ററിലാണ് ഇദ്ദേഹത്തെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. 2015ല്‍ ഇദ്ദേഹത്തിന്‍റെ ഫാക്ടറി സാമ്പത്തിക നഷ്ടം മൂലം പൂട്ടിയിരുന്നു. അതിന് ശേഷം വലിയ സാമ്പത്തിക ബാധ്യത സൈമണിനുണ്ടായിരുന്നു. നാല് കോടി രൂപയുടെ കടമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പല തവണ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് വന്നിരുന്നു. ഇതൊഴിവാക്കുന്നതിനായി പല തവണ സൈമണ്‍ ബാങ്കിനെ സമീപിച്ചിരുന്നു. ഇദ്ദേഹത്തെ നിഷ്ക്രിയ ആസ്തിയില്‍ പെടുത്തിയിരുന്നതുകൊണ്ട് മറ്റ് ബാങ്കുകളെ സമീപിക്കാനോ ലോണിന് അപേക്ഷിക്കാനോ സാധിക്കുമായിരുന്നില്ല. ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് സൈമണ്‍ പല തവണ പറഞ്ഞിട്ടുണ്ട്. ലോക്ഡൌണ്‍ കാലത്തും വലിയ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു.

Exit mobile version