Site icon Ente Koratty

ഇന്നലെ തൃശൂർ ജില്ലയിൽ 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്നലെ തൃശ്ശൂർ ജില്ലയിൽ ( ജൂൺ 8 ) 28 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രിയിൽ നിലവിൽ ചികിത്സയിലുളളത് . ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 165 ആയി .

കണ്ണൂരിൽ നിന്നു വന്ന എടക്കുളം സ്വദേശി ( 47 വയസ്സ്, പരുഷൻ ), അബുദാബിയിൽ നിന്ന് വന്ന അയ്യന്തോൾ സ്വദേശി ( 78 വയസ്സ്, സ്ത്രീ ), നൈജീരിയയിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി ( 47 വയസ്സ് , പുരുഷൻ ), അടാട്ട് സ്വദേശി ( 38 വയസ്സ്, പുരുഷൻ) (വടക്കേക്കാട് സാമുഹികാരോഗ്യ കേന്ദ്രം, ആരോഗ്യ പ്രവർത്തകൻ), റഷ്യയിൽ നിന്നു വന്ന കുരിയച്ചിറ സ്വദേശി (21 വയസ്സ്, സ്ത്രീ) , റഷ്യയിൽ നിന്നു വന്ന കണിമംഗലം സ്വദേശി (22 വയസ്സ്, സീ), അബുദാബിയിൽ നിന്ന് വന്ന അകലാട് സ്വദേശി (29 വയസ്സ്, സ്ത്രീ), അബുദാബിയിൽ നിന്ന് വന്ന പുന്നയൂർക്കുളം സ്വദേശി (24 വയസ്സ്, സ്ത്രീ) , നെജീരിയായിൽ നിന്ന് വന്ന തൃശ്ശൂർ സ്വദേശി (36 വയസ്സ്, പുരുഷൻ), അബുദാബിയിൽ നിന്ന് വന്ന പടിയൂർ സ്വദേശി (6 വയസ്സ്, പെൺകുട്ടി), തമിഴ്നാട്ടിൽ നിന്ന് വന്ന എടക്കഴിയൂർ സ്വദേശി (32 വയസ്സ്, പുരുഷൻ), ഇറ്റലിയിൽ നിന്ന് വന്ന എടത്തിരുത്തി സ്വദേശി (29 വയസ്സ്, പുരുഷൻ), റഷ്യയിൽ നിന്ന് വന്ന കുന്ദംകുളം സ്വദേശി (20 വയസ്സ്, സ്ത്രീ), തൃക്കുർ സ്വദേശി (35 വയസ്സ് പുരുഷൻ) (പാലക്കാട് ജനറൽ ആശുപ്രതിയിൽ പോസിറ്റീവായ ആരോഗ്യ പ്രവർത്തകയുടെ ഭർത്താവ്), ഡൽഹിയിൽ നിന്നു വന്ന ഗുരുവായൂർ സ്വദേശി (51 വയസ്സ്, പുരുഷൻ), അബുദാബിയിൽ നിന്നു വന്ന മാള സ്വദേശി (51 വയസ്സ്, പുരുഷൻ), അബുദാബിയിൽ നിന്നു വന്ന മുളംകുന്നത്തുകാവ് സ്വദേശി (65 വയസ്സ്, പുരുഷൻ), കുവൈറ്റിൽ നിന്നു വന്ന ഇരിഞ്ഞാലക്കുട സ്വദേശി (39 വയസ്സ്, പുരുഷൻ), ദുബായിൽ നിന്നു വന്ന പരിയാരം സ്വദേശി (23 വയസ്സ്, സ്ത്രീ), മസ്കറ്റിൽ നിന്നു വന്ന മാള സ്വദേശി (36 വയസ്സ്, പുരുഷൻ), അബുദാബിയിൽ നിന്നു വന്ന മുല്ലശ്ശേരി (50 വയസ്സ്, പുരുഷൻ), മോസ്കോയിൽ നിന്നും വന്ന അടാട്ട് സ്വദേശി (59 വയസ്സ്, പുരുഷൻ), ഒമാനിൽ നിന്നും വന്ന തൃശ്ശൂർ സ്വദേശി (40 വയസ്സ്, സ്ത്രീ), മുംബൈയിൽ നിന്നും വന്ന ഒല്ലൂർ സ്വദേശി (24 വയസ്സ്, പുരുഷൻ), ജോർദ്ദാനിൽ നിന്നും വന്ന കാട്ടകാമ്പാൽ സ്വദേശി (50 വയസ്സ്, പുരുഷൻ), മസ്കറ്റിൽ നിന്നും വന്ന കൊല്ലം സ്വദേശികളായ (68 വയസ്സുള്ള, പുരുഷൻ, 59 വയസ്സുള്ള സ്ത്രീ) എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുളളത്.

Exit mobile version