Site icon Ente Koratty

കഠിനംകുളം കൂട്ടബലാത്സക്കേസില്‍ വൻ ഗൂഡാലോചനയെന്ന് പൊലീസ്; 5 പേർ അറസ്റ്റിൽ

തിരുവനന്തപുരം: കഠിനംകുളം കൂട്ട ബലാത്സംഗശ്രമത്തിന് വൻ ഗൂഡാലോച നടന്നിട്ടുണ്ടെന്ന് പൊലീസ്. പണത്തിന് വേണ്ടിയാണ് ഭാര്യയെ സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്യാൻ അവസരം ഒരുക്കിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവം നടന്നതിന്റെ തലേദിവസം ഭര്‍ത്താവ് പ്രതികളില്‍ ഒരാളായ രാജന്റെ കൈയില്‍നിന്ന് പണം വാങ്ങിയെന്ന് യുവതിയുടെ മൊഴിയുമുണ്ട്. കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

കഠിനംകുളം കൂട്ട ബലാത്സംഗശ്രമത്തിന് വൻ ഗൂഡാലോച നടന്നിട്ടുണ്ടെന്ന് പൊലീസ്. പണത്തിന് വേണ്ടിയാണ് ഭാര്യയെ സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്യാൻ അവസരം ഒരുക്കിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവം നടന്നതിന്റെ തലേദിവസം ഭര്‍ത്താവ് പ്രതികളില്‍ ഒരാളായ രാജന്റെ കൈയില്‍നിന്ന് പണം വാങ്ങിയെന്ന് യുവതിയുടെ മൊഴിയുമുണ്ട്. കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
ബലാത്സംഗശ്രമം നടക്കുന്നതിന് മുമ്പ്  സുഹൃത്തുക്കളെ കാണിക്കാനായി ഭാര്യയെ ഭർത്താവ് രണ്ട് തവണ ബീച്ചിലെത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മദ്യം നല്‍കുമ്പോള്‍ മറ്റ് പ്രതികള്‍ രാജന്റെ വീടിന്റെ പരിസരത്തുണ്ടായിരുന്നതായും യുവതി മൊഴി നൽകിട്ടുണ്ട്.

പ്രതികളിലൊരാളായ നൗഫലിന്റെ ഓട്ടോയാണ് കണ്ടെത്തിയത്. പ്രതികള്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചെന്ന യുവതിയുടെ മൊഴിയെ തുടര്‍ന്ന് മോഷണക്കുറ്റം ചുമത്താനും തീരുമാനിച്ചിട്ടുണ്ട്. യുവതി മദ്യലഹരിയിലായി ഉറങ്ങിയതിന് പിന്നാലെ ഭർത്താവ് മുങ്ങിയതും മുൻ ധാരണപ്രകാരമാണെന്നാണ് കണ്ടെത്തൽ. പിന്നീട് ഓട്ടോയുമായി മറ്റുള്ളവർ എത്തി. യുവതിയെ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതും ആസൂത്രണ പ്രകാരമാണെന്ന് പൊലീസ് വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഭര്‍ത്താവ് യുവതിയെ വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിക്കുകയായിരുന്നു. അവിടെവച്ച് യുവതിക്ക് മദ്യം നൽകിയ ശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഇതിൽ നിന്നും രക്ഷപ്പെട്ട് വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതിയെ അതുവഴി വന്ന രണ്ടു യുവാക്കളാണ് രക്ഷിച്ചത്.

Exit mobile version