Site icon Ente Koratty

മലപ്പുറത്തിനെതിരായ മനേക ഗാന്ധിയുടെ കുപ്രചാരണം ആസൂത്രിതം: മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട്​ ജില്ലയിൽ ആന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ കേന്ദ്രമന്ത്രി മനേക ഗാന്ധി അടക്കമുള്ളവർ നടത്തുന്ന പ്രചാരണം ആസൂത്രിതമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാലാണ്​ വസ്​തുത ബോധ്യപ്പെട്ടിട്ടും മുൻ നിലപാടിൽ നിന്നും അവർ പിന്നാക്കം പോകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട്​ ആന കൊല്ലപ്പെട്ട സംഭവം ദുഃഖകരമാണ്​. എന്നാൽ, അതിന്റെ പേരിൽ മലപ്പുറം ജില്ലക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ അംഗീകരിക്കാനാവില്ല. കേരളത്തിൻറെ ആത്​മാഭിമാനത്തെ ചോദ്യം ചെയ്യാൻ അനുവദിക്കില്ല. ഇതിൻറെ പേരിൽ കോവിഡ്​ പ്രതിരോധത്തിൽ സംസ്ഥാനം നേടിയെ ഖ്യാതിയെ ഇല്ലാതാക്കാനാവില്ലെന്നും പിണറായി പറഞ്ഞു.

മേയ്​ 27ന്​​ പാലക്കാട്​ ജില്ലയിലെ സൈലൻറ്​ വാലി ദേശീയോദ്യാനത്തിലായിരുന്നു ഗർഭിണിയായ ആന ​കൊല്ലപ്പെട്ടത്​. സ്​ഫോടക വസ്​തു നിറച്ച കൈതച്ചക്ക കടിച്ചതിനെ തുടർന്ന്​ പരിക്കേറ്റ ആനയാണ്​ കൊല്ലപ്പെട്ടത്​. സംഭവത്തിൽ വനംവകുപ്പും പൊലീസും​ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. ഇത്​ മലപ്പുറം ജില്ലയിലാണെന്നായിരുന്നു മനേക ഗാന്ധിയുടെ പ്രതികരണം.

Exit mobile version