Site icon Ente Koratty

നാദാപുരത്ത് കോവിഡ് സ്ഥിരീകരിച്ചയാളുടെ മത്സ്യക്കട അടിച്ചു തകര്‍ത്തു

കോഴിക്കോട് നാദപുരം പുറമേരിയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച ആളുടെ മത്സ്യ കട അടിച്ചു തകര്‍ത്തു. പുറമേരി വെള്ളൂര്‍‌ റോഡിലെ മത്സ്യ കടയാണ് അടിച്ച് തകര്‍ത്തത്. കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന തൂണേരി സ്വദേശിയുടെതാണ് കട.

സമ്പര്‍ക്കത്തിലൂടെയായിരുന്നു തൂണേരി സ്വദേശിക്ക് കോവിഡ് ബാധിച്ചത്. ഇയാള്‍ക്ക് നൂറിനടുത്ത് ആളുകളുമായി സമ്പ‍ര്‍ക്കമുള്ളതിനാല്‍ പ്രദേശത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു, കല്ലാച്ചി, പുറമേരി,നാദാപുരം,വളയം എന്നിവിടങ്ങളിലെ മത്സ്യമാര്‍ക്കറ്റുകള്‍ അടപ്പിച്ചിരുന്നു.

Exit mobile version