Site icon Ente Koratty

കണ്ടെയ്ന്‍മെന്റ് മേഖലകളിൽ സമ്പൂര്‍ണ ലോക്ക്ഡൗണ്‍; മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജോലിക്കെത്തുന്നവർക്ക് പാസ് നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. ഇത്തരം മേഖലകളിൽ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ  നിയന്ത്രണമാണ് ഏർപ്പെടുത്തുന്നത്. ഈ മേഖലകളിൽ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

‘മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കുടുംബാംഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ടും മാത്രമെ ഈ മേഖലകളില്‍ ഉള്ളവര്‍ക്ക് യാത്രാനുമതി ഉണ്ടാവൂ. ഇത്തരം ആവശ്യങ്ങള്‍ക്കായി തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍നിന്ന് പാസ് വാങ്ങണം”- മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

“അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ദിവസവും ജോലിക്കെത്തി മടങ്ങുന്ന തൊഴിലാളികള്‍ക്ക് 15 ദിവസത്തെ കാലാവധിയുള്ള പ്രത്യേക പാസ് നല്‍കും. പൊതുമരാമത്ത് ജോലികള്‍ക്കായി അന്യസംസ്ഥാനങ്ങളില്‍‌നിന്ന് എത്തുന്നവര്‍ക്ക് പത്ത് ദിവസം കാലാവധിയുള്ള പാസ് നല്‍കും.”- മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version