കൊല്ലം: മദ്യം വാങ്ങാനുള്ള വെച്വൽ ക്യൂ ബുക്ക് ചെയ്യാതെ മദ്യവില്പനശാലയിൽ എത്തിയ ആൾ ജീവനക്കാരനെ ആക്രമിച്ചു. ചവറ നീണ്ടകരയിലെ ബവ്റിജസ് ചില്ലറ വിൽപന ശാലയിലാണു ബുക്കിങ് രേഖകളിലില്ലാതെ എത്തിയയാൾ ഓഫിസിനുള്ളിൽ കടന്നു ജീവനക്കാരനെ ആക്രമിച്ചത്.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ബിവറേജസ് ജീവനക്കാരനായ പന്മന കൊച്ചു മാമ്പുഴ മഹേന്ദ്രൻ പിള്ള(55) യെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുക്കിംഗ് രേഖകളില്ലാതെ മദ്യം നൽകാനാകില്ലെന്ന് ജീവനക്കാരൻ പറഞ്ഞതാണ് പ്രകേപനത്തിനു കാരണം.
അതേസമയം മദ്യ വിൽപനയിലെ തിരക്ക് നിയന്ത്രിക്കാനുള്ള വെബ് ക്യൂ അപ്പ് സംബന്ധിച്ച് ഇന്നും പരാതിയുയർന്നു. ആപ്പ് കാര്യക്ഷമമായി പ്രവർത്താക്കാത്തതിനെ തുടർന്ന് സര്‍ക്കാരിന് മദ്യവില്പനയില് കോടികളുടെ നഷ്ടമാണുണ്ടാക്കിയത്.