Site icon Ente Koratty

Bev Q App| കാത്തിരിപ്പിന് വിരാമം; നിങ്ങൾ കാത്തിരുന്ന കക്ഷി എത്തി; ലിങ്ക് ഇവിടെ

മദ്യ വിതരണത്തിനുള്ള ബെവ് ക്യൂ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായെന്ന് ഫെയർകോഡ് ടെക്നോളജീസ്.  പതിനായിരം പേരാണ് ആദ്യ മിനിറ്റിൽ ആപ്പ് ഡൗൺലോഡ് ചെയ്തതെന്നാണ് വിവരം, മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായത്.

ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്ത് ഉപയോഗിക്കാം. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായതായി ഫെയ്‌സ്ബുക്ക് പേജിലൂടെ ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചു.

നാളെ രാവിലെ 9 മണി മുതലാണ് സംസ്ഥാനത്ത് മദ്യവിൽപ്പന തുടങ്ങുന്നതെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ട് കൃത്യം 5 മണിക്ക് തന്നെ മദ്യവിൽപ്പന അവസാനിപ്പിക്കും.  മദ്യത്തിന്‍റെ ടോക്കൺ ബുക്കിംഗിനും നാളെ മുതൽ നിശ്ചിതസമയം ഉണ്ട്. രാവിലെ 6 മണി മുതൽ വൈകിട്ട് 10 മണി വരെയാകും ടോക്കൺ ബുക്കിംഗ് സംവിധാനം. ഒരു സമയത്ത് ക്യൂവിൽ അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. സമയം തെറ്റിച്ച് വരികയോ, ടോക്കൺ കിട്ടാതെ വരികയോ ചെയ്യുന്ന ഒരാൾക്കും ബാർ, ബവ്റിജസ്, ബിയർ – വൈൻ പാർലറുകൾ വഴി മദ്യം വിൽക്കില്ലെന്നും ഇത് കർശനമായി നടപ്പാക്കുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.

Exit mobile version