കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയെന്നു കണ്ടെത്തിയതിനെ തുടർന്ന് നെന്മാറം എം.എൽ.എ കെ. ബാബു ക്വാറന്റീനിൽ പോകണമെന്ന് ഡി.എം.ഒ നിർദ്ദേശിച്ചു. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച മുതലമട സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലാണ് എം.എൽ.എയും ഉൾപ്പെട്ടിരിക്കുന്നത്. രമ്യ ഹരിദാസ് എംപി, മുതലമട പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, മൂന്ന് വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 46 പേര്‍ക്കാണ് ക്വാറന്റീന്.
മേയ് 11 ന് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഉണ്ടായിരുന്ന മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് സ്വാമി സുനില്‍ ദാസിനും ക്വാറന്റീന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്നെ ദിവസം ആശുപത്രിയില്‍ നഴ്സുമാരെ ആദരിക്കുന്ന പരിപാടിയിലും രോഗം സ്ഥിരീകരിച്ചയാൾ എത്തിയിരുന്നു. ഇതേത്തുടർന്ന് മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചിട്ടു.