Site icon Ente Koratty

ലോക് ഡൌണ്‍ ; ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍

ലോക് ഡൌണ്‍ മൂലം നിശ്ചിത കാലയളവിലേക്ക് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍.‍ സാമൂഹിക അകലം പാലിച്ചാണ് യാത്രയെങ്കില്‍ ചാര്‍ജ്ജ് കൂട്ടണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. മദ്യവില കൂട്ടുന്ന കാര്യത്തിലും ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അന്തിമ തീരുമാനം ഇന്നുണ്ടാകും.

സാമൂഹ്യ അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ഒരു സീറ്റില്‍ ഒരാള്‍ എന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ അംഗീകരിച്ച് ബസ് സര്‍വീസ് നടത്തിയാല്‍ വലിയ നഷ്ടമായിരിക്കുമെന്ന് ബസ് ഉടമകള്‍ നേരത്തെ അറിയിച്ചിരുന്നു. ബസ് ഓടിക്കാനുള്ള ഇന്ധനത്തിനുള്ള പണം പോലും കിട്ടില്ലെന്ന് ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. റോഡ്, ഇന്ധന നികുതിയില്‍ ഇളവ് വേണമെന്നും സര്‍ക്കാര്‍ സഹായം വേണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു.

അതേസമയം ലോക്ക്ഡൌൺ ഇളവ് സംബന്ധിച്ച നിർദേശങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചു.സുരക്ഷയൊരുക്കി സംസ്ഥാനത്തിനകത്ത് അഭ്യന്തര വിമാനസർവീസും ട്രെയിൻ സർവീസും പുനരാരംഭിക്കണമെന്നാണ് കേരളം മുന്നോട്ട് വെച്ച പ്രധാന നിർദേശം. മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തിനുളളിൽ പൊതുഗതാഗതം പുനരാരംഭിക്കാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

Exit mobile version