Site icon Ente Koratty

തിരുവനന്തപുരത്ത് പൊലീസും ഇതര സംസ്ഥാന തൊഴിലാളികളും തമ്മിൽ സംഘർഷം; സിഐക്ക് പരുക്ക്

തിരുവനന്തപുരത്ത് പൊലീസും ഇതര സംസ്ഥാന തൊഴിലാളികളും തമ്മിൽ സംഘർഷമുണ്ടായി. ഒറ്റവാതിൽകോട്ട എന്ന സ്ഥലത്താണ് സംഘർഷമുണ്ടായത്. ഞായറാഴ്ച വൈകീട്ട് 6.15 ഓടെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിന് നേരെ കല്ലെറിഞ്ഞു

പൊലീസിന്റെ ലോക്ക് ഡൗൺ പരിശോധനയ്ക്കിടെയാണ് സംഭവ നടന്നത്. ക്യാമ്പിന് മുന്നിൽ കൂട്ടം കൂടി നിന്ന ഇതര സംസ്ഥാന തൊഴിലാളികളോട് പൊലീസ് അകത്തു കയറാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതര സംസ്ഥാന തൊഴിലാളികൾ അതിന് തയ്യാറായില്ല. തിരികെ നാട്ടിലേയ്ക്ക് മടങ്ങണമെന്ന് തൊഴിലാളികളിൽ ചിലർ ആവശ്യപ്പെട്ടതോടെ പ്രശ്‌നം വഷളായി. ഇതിനിടെ തൊഴിലാളികളിൽ ചിലർ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ പേട്ട സിഐക്ക് പരുക്കേറ്റു.

തുടർന്ന് പൊലീസ് മണിക്കൂറുകൾ സമയമെടുത്താണ് ഇതര സംസ്ഥാന തൊഴിലാളികളെ അനുനയിപ്പിച്ചത്. നാട്ടിലേയ്ക്ക് പോകാൻ വഴിയൊരുക്കാമെന്ന് പൊലീസ് ഉറപ്പു നൽകി. രണ്ടായിരത്തോളം വരുന്ന തൊഴിലാളികളാണ് ഒറ്റവാതിൽകോട്ട പരിസരത്ത് വിവിധ ക്യാമ്പുകളിൽ താമസിക്കുന്നത്.

Exit mobile version