Site icon Ente Koratty

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്താനുള്ള പാസ് വിതരണം താത്കാലികമായി നിര്‍ത്തി

ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന മലയാളികള്‍ക്കുള്ള പാസ് നല്‍കുന്നത് താത്ക്കാലികമായി നിര്‍ത്തി. റെഡ്സോണില്‍ നിന്ന് വരുന്നവരുടെ നിരീക്ഷണം കൂടുതല്‍ ഉറപ്പാക്കും. വന്നവരുടെ മുഴുവന്‍ വിശദാംശങ്ങളും ശേഖരിച്ച ശേഷമായിരിക്കും പുതിയ പാസ് നല്‍കുക.

രണ്ട് ലക്ഷത്തിലധികം പേരാണ് അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലെത്താന്‍ നോര്‍ക്ക വഴി അപേക്ഷിച്ചത്. ഇതില്‍ മുപ്പത്തയ്യായിരത്തിന് മുകളിലുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം പാസ് വിതരണം ചെയ്തിരുന്നു. ഇതില്‍ ആറായിരം പേരാണ് ഇന്നലെ രാത്രി വരെ സംസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. എന്നാല്‍ റെഡ്‌സോണില്‍ നിന്ന് വരുന്നവരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കണം എന്ന് കേന്ദ്രത്തില്‍ നിന്ന് പുതിയ മാര്‍ഗനിര്‍ദേശം ഇന്നലെ ഉച്ചയോടെ വന്നു.

അതിനാല്‍ ഈ ആറായിരം പേരില്‍ റെഡ്‌സോണില്‍ നിന്നുള്ളവരുണ്ടെങ്കില്‍ എത്രയും വേഗത്തില്‍ ക്വാറന്റൈനിലാക്കാനുള്ള നടപടിക്രമത്തിലേക്കാണ് സര്‍ക്കാര്‍ കടക്കുന്നത്. ഈ നടപടികള്‍ പൂര്‍ത്തിയാക്കി പാസ് വിതരണം ചെയ്താല്‍ മതിയെന്നാണ് തീരുമാനം. അതിന്റെ ഭാഗമായിട്ടാണ് പാസ് വിതരണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.

Exit mobile version