സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ മെയ് 13 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് മദ്യ നിരോധനമില്ല. ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാന്‍ വേണ്ടി കള്ള് ഉല്‍പ്പാദനം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. തെങ്ങൊരുക്കാന്‍ നേരത്തെ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നൊക്കെ മദ്യ ഷോപ്പുകള്‍ തുറന്നപ്പോഴുണ്ടായ പ്രശ്നം നമ്മള് കണ്ടതാണ്. അത് ഇവിടെയുണ്ടാവന്‍ പാടില്ല എന്നുള്ളത് കൊണ്ടാണ് വൈകുന്നത്. തെങ്ങൊരുക്കാന്‍ നേരത്തെ അനുമതി നല്കിയുള്ളതിനാല് അതിപ്പോള്‍ കള്ളായിട്ടുണ്ടാവും. ഷാപ്പിലെത്തിയില്ലെങ്കില്‍ പ്രശ്നവുമാകും. അതുകൊണ്ടാണ് ഷാപ്പുകള്‍ക്ക് അനുമതി നല്‍കിയത്. – മുഖ്യമന്ത്രി പറഞ്ഞു.
കള്ളു ഷാപ്പുകളില്‍ ഇരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ടാവുമോ എന്ന കാര്യം ആലോചിക്കാം. ഓണ്‍ലൈന്‍ വഴി മദ്യ വില്‍പ്പനയെ കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ല. എന്താണ് വേണ്ടതെന്ന് പിന്നീട് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.