Site icon Ente Koratty

മെയ് 7 മുതല്‍ പ്രവാസികളെ തിരിച്ചെത്തിക്കും, യാത്ര ചെലവ് വഹിക്കണം

വിദേശത്തുള്ള ഇന്ത്യക്കാരെ മെയ് 7 (വ്യാഴാഴ്ച) മുതൽ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഇതിനായി തയ്യാറാകാൻ സ്ഥാനപതി കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് യാത്രയുടെ ആദ്യഘട്ടത്തില്‍ മുൻഗണന.

ഏതു രാജ്യത്തുനിന്നാണോ കപ്പലിലോ വിമാനത്തിലോ കയറുന്നത് അവിടെ വെച്ചു തന്നെ അവരുടെ പൂര്‍ണ പരിശോധന നടത്തും. കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷമേ യാത്രക്ക് അനുവദിക്കുകയുള്ളൂ. യാത്രയിലുടനീളം യാത്രക്കാര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്നും കേന്ദ്രം അറിയിച്ചു.

ഇന്ത്യയിലെത്തിയ ഉടനെ തന്നെ മെഡിക്കല്‍ പരിശോധനകള്‍ നടത്തി ആരോഗ്യ സേതു ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കേന്ദ്ര നിര്‍ദ്ദേശമുണ്ട്. ഇന്ത്യയിലെത്തിച്ച ശേഷം ഇവരെ വിവിധ സംസ്ഥാനങ്ങളില്‍ സജ്ജമാക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈന്‍ കാലയളവിലേക്ക് വേണ്ട പണവും പ്രവാസികള്‍ തന്നെ നല്‍കണം. 14 ദിവസത്തെ ക്വാറന്റൈന് ശേഷമാകും ഇവരുടെ കോവിഡ് ടെസ്റ്റ് നടത്തുകയെന്നും കേന്ദ്രം അറിയിച്ചു.

Exit mobile version