സംസ്ഥാനത്ത് മദ്യഷോപ്പുകൾ തുറക്കുന്നത് സാഹചര്യം നോക്കി മാത്രമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. നിലവിൽ മദ്യം വിൽക്കാൻ തീരുമാനിച്ചിട്ടില്ലെന്നും, മദ്യം ഓൺലൈനിൽ കൊടുക്കുന്ന കാര്യവും തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്രം ഇന്നലെ പുറപ്പെടുവിച്ച നിർദേശപ്രകാരം റെഡ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് മദ്യശാലകൾ തുറക്കാമെന്നാണ്. എന്നാൽ കേരളത്തിലെ സഹാചര്യങ്ങൾ പരിശോധിച്ച ശേഷം മാത്രമേ മദ്യശാലകൾ തുറക്കുന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിലും, സർക്കാർ തലത്തിലും പരിശോധനകൾ നടത്തും.
മദ്യശാലകൾ തുറക്കുന്നത് സർക്കാരിന്റെ മുൻഗണനാ വിഷയമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗത്തിന് ശേഷം ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടകും.