Site icon Ente Koratty

ഇതര സംസ്ഥാന തൊഴിലാളികളുമായുള്ള നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ആലുവയില്‍ നിന്ന് പുറപ്പെട്ടു

ഇതര സംസ്ഥാന തൊഴിലാളികളുമായുള്ള ആദ്യ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഒഡീഷയിലേക്ക് പുറപ്പെട്ടു. നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി രാത്രി പത്തുമണിയോടെയാണ് ട്രെയിന്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്. 1140 തൊഴിലാളികളാണ് ട്രെയിനിലുള്ളത്. നാളെ ഇത്തരത്തില്‍ രണ്ട് ട്രെയിനുകള്‍ കൂടി എറണാകുളത്ത് നിന്ന് പുറപ്പെടും.

സംസ്ഥാനത്തുനിന്ന് ഇന്ന് മടങ്ങുന്നവരിലേറെയും ഒഡീഷയിലെ പിന്നാക്ക ജില്ലകളില്‍ നിന്നുള്ള തൊഴിലാളികളാണ്. കണ്ടഹാമല്‍(359 പേര്‍), കേന്ദ്രപാറ(274), ഗഞ്ചാം(130), ഭദ്രക്(92), കിയോഞ്ജിര്‍ഹാര്‍(87), ജാജ്പൂര്‍(40), ബാലസോര്‍(20), റായഗഡ(18), പുരി(17), കട്ടക്(16), നായഗഢ്(10), ജഗത്സിംഗ്പൂര്‍(8), ബൗദ്ധ്(6), ഖോര്‍ധ(5), മയൂര്‍ഭഞ്ജ്, കാലഘണ്ടി, നൗപാഡ (നാല് വീതം), നബരംഗ്പൂര്‍(3), രംഗനാല്‍(2) എന്നീ ജില്ലകളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇന്ന് മടങ്ങുന്നത്.

അതിഥിതൊഴിലാളികള്‍ക്ക് യാത്രാസൗകര്യം അനുവദിച്ച പശ്ചാത്തലത്തില്‍ തൊഴിലാളി ക്യാമ്പുകളിലും മറ്റ് പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പൊലീസ് നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതിഥിതൊഴിലാളികള്‍ക്ക് സുരക്ഷിതമായി യാത്രചെയ്യുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെയും എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തികിന്റെയും നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.

Exit mobile version