വയനാട് ജില്ലയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിറങ്ങുന്നവരില്‍ നിന്ന് 5000 രൂപ വരെ പിഴ ഈടാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കൊ ഐപിഎസ്. പിഴ നല്‍കാതെ കോടതിയിലെത്തിയാല്‍ 3 വര്‍ഷം തടവും 10000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കും.
തുറന്നു പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ സാനിറ്റൈസര്‍ വെച്ചില്ലെങ്കില്‍ 10000 രൂപ പിഴ നല്‍കേണ്ടിവരുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ബത്തേരിയിൽ മാസ്ക് ധരിക്കാത്തതിന് ഒരാളിൽ നിന്നു പിഴ ഈടാക്കി.