Site icon Ente Koratty

സംസ്ഥാനത്ത് ഇളവുകൾ ഇന്ന് മുതൽ; ഹോട്ട് സ്‌പോട്ടിൽ ഇളവില്ല : ചീഫ് സെക്രട്ടറി

കേന്ദ്രം നിർദേശിച്ച ഇളവുകൾ സംസ്ഥാനത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര വിജ്ഞാപനം അതേപടി അനുസരിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.

എന്നാൽ ഹോട്ട് സ്‌പോട്ടുകളിൽ ഇളവില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. മറ്റിടങ്ങളിൽ അവശ്യ സേവനങ്ങൾക്കുള്ള വ്യാപാര കേന്ദ്രങ്ങൾ തുറക്കാം. സംസ്ഥാന ഉത്തരവിൽ ഇക്കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എസി വിൽപ്പന കേന്ദ്രങ്ങൾക്ക് ഇളവില്ല. എസി റിപ്പയറിംഗ് സ്ഥാപനങ്ങൾ തുറക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഗ്രാമങ്ങളിൽ കടകൾ തുറക്കാൻ അനുമതിയുണ്ട്. എന്നാൽ മുനിസിപ്പാലിറ്റി, നഗരസഭ മേഖലകളിൽ ഇളവില്ല. ഷോപ്പിംഗ് മാളുകൾ തുറക്കാൻ അനുവാദമില്ല. മാസ്‌കുകളും നിർബന്ധമാക്കും.

നേരത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് കേന്ദ്രം ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. നഗരപരിധിക്ക് പുറത്തുള്ള എല്ലാ കടകളും തുറക്കാൻ കേന്ദ്രം അനുമതി നൽകി. ഷോപ്പിംഗ് മാളുകൾക്കും, വൻകിട സ്ഥാപനങ്ങൾക്കും ഇളവ് ബാധകമല്ല. 50% ജീവനക്കാരെ മാത്രമേ സ്ഥാപനത്തിൽ ജോലിക്കായി വരുത്താൻ പാടുള്ളു.

എന്നാൽ കേന്ദ്രത്തിന്റെ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും അതിന് ശേഷം തീരുമാനം അറിയിക്കുമെന്നും മന്ത്രി ഇപി ജയരാജൻ പറഞ്ഞു. ലോക്ക്ഡൗണിൽ ഇളവുകൾ നടപ്പാക്കുക ആലോചിച്ച ശേഷമാകും. ഗ്രാമീണ മേഖലയിൽ ഉത്പന്നങ്ങൾ എത്തുന്നത് നഗരങ്ങളിൽ നിന്നാണെന്നും വ്യാപാര സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് ഇളവുകൾ തീരുമാനിക്കുമെന്നും വ്യവസായമന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version