Site icon Ente Koratty

കളിക്കിടയിലെ തര്‍ക്കം: പത്തനംതിട്ടയില്‍ 16 കാരനെ വെട്ടിക്കൊന്ന് കുഴിച്ചുമൂടി

പത്തനംതിട്ടയിൽ16 വയസുകാരനെ സഹപാഠികൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട കൊടുമണ്ണിലാണ് ദാരുണമായ സംഭവം നടന്നത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വൈകിട്ട് നാലു മണിയോടെ ആണ് കൊലപാതക വിവരം പുറത്തറിയുന്നത്. കൊടുമൺ അങ്ങാടിക്കൽ സുധീഷ് ഭവനത്തിൽ അഖിൽ ആണ് കൊല്ലപ്പെട്ടത്. അവിലും സുഹൃത്തുക്കളായ രണ്ട് പേരും ഉള്‍പ്പടെ സമീപത്തെ റബർ തോട്ടത്തിലേക്ക് പോകുന്നത് പ്രദേശ വാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മണിക്കുറുകൾക്ക് ശേഷം രണ്ട് പേർ മാത്രം മടങ്ങി വന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

അതേ സമയം മറവ് ചെയ്ത നിലയിൽ കണ്ടെത്തിയ മൃതദേഹം പൊലീസ് എത്തിയാണ് പുറത്തെടുത്തത്. സം‌ഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലപ്പെട്ട 16 കാരൻ്റെ കഴുത്തിൽ വെട്ടേറ്റ പാടുകളുണ്ടെന്ന് പൊലീസ് കണ്ടെത്തി. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് പ്രതികൾ കൊലപാതക നടത്തിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത പൊലിസ് സംഘം സംഭവ സ്ഥലം സന്ദർശിച്ചു. അടൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Exit mobile version