കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൌണിൽ ഇന്ന് മുതൽ ഇളവുകൾ നിലവിൽ വരും. ഗ്രീൻ, ഓറഞ്ച് ബി സോണുകളിൽ ഉൾപ്പെട്ട ജില്ലകളിലാണ് ഇളവുകളുണ്ടാകുക. റെഡ് സോണിൽപ്പെട്ട ജില്ലകളിൽ മെയ് 3ന് ശേഷമേ ഇളവുകളുണ്ടാവൂ. എന്നാല്‍ ഇളവ് പ്രഖ്യാപിച്ച സ്ഥലങ്ങളിലെ ഹോട്ട്സ്പോട്ടുകളില്‍ നിയന്ത്രണം തുടരും. ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.
കോവിഡ് വ്യാപനം തടയുക ലക്ഷ്യം വെച്ച് 27 ദിവസം മുമ്പാണ് കേരളത്തില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇന്നു മുതല്‍ ഏഴു ജില്ലകളിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്തെ 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട്സ്പോട്ടുകള്‍ തയ്യാറാക്കിയത്. രോഗത്തിന്റെ വ്യാപനം വര്‍ധിക്കുന്നതനുസരിച്ച് ദിവസേന ഹോട്ട്സ്പോട്ടുകള്‍ പുനര്നിര്ണയിക്കുന്നതാണ്. ആഴ്ച തോറുമുള്ള ഡേറ്റാ വിശകലനത്തിന് ശേഷമായിരിക്കും ഹോട്ട്സ്പോട്ടില്‍ നിന്നും ഒരു പ്രദേശത്തെ ഒഴിവാക്കുക.
ഇന്നുമുതൽ ഇളവ് പ്രാബല്യത്തിലാകുന്ന ജില്ലകള്‍:
- ഗ്രീന്‍ മേഖലയില്‍ ഉള്‍പ്പെടുന്ന കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍.
- കോട്ടയം ജില്ലയിലെ ഹോട്ട്സ്പോട്ട് – തിരുവാര്‍പ്പ് പഞ്ചായത്ത്
- ഇടുക്കി ജില്ലയിലെ ഹോട്ട്സ്പോട്ടുകള്‍ – തൊടുപുഴ മുന്‍സിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസന്‍വാലി, സേനാപതി പഞ്ചായത്തുകള്‍
- ഓറഞ്ച് ബി മേഖലയില്‍ ഉള്‍പ്പെടുന്ന തൃശ്ശൂർ, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളില്‍.
- തൃശൂര്‍ ജില്ലയിലെ ഹോട്ട്സ്പോട്ടുകള്‍ – ചാലക്കുടി മുന്‍സിപ്പാലിറ്റി, വള്ളത്തോള്‍ നഗര്‍, മതിലകം പഞ്ചായത്ത്
- ആലപ്പുഴ ജില്ലയിലെഹോട്ട്സ്പോട്ടുകള് – ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, മുഹമ്മ, ചെറിയനാട് പഞ്ചായത്തുകള്‍
- തിരുവനന്തപുരം ജില്ലയിലെ ഹോട്ട്സ്പോട്ടുകള്‍ – തിരുവനന്തപുരം കോര്പറേഷന്, വര്‍ക്കല മുന്‍സിപ്പാലിറ്റി, മലയിന്‍കീഴ് പഞ്ചായത്ത്
- പാലക്കാട് ജില്ലയിലെ ഹോട്ട്സ്പോട്ടുകള്‍ – പാലക്കാട് മുന്‍സിപ്പാലിറ്റി, കാരക്കുറിശ്ശി, കോട്ടപ്പാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകള്‍
- വയനാട് ജില്ലയിലെ ഹോട്ട്സ്പോട്ടുകള്‍ – വെള്ളമുണ്ട, മൂപ്പയ്നാട് പഞ്ചായത്തുകള്‍
ഏപ്രില്‍ 24 മുതൽ ഇളവ് പ്രാബല്യത്തിലാകുന്ന ജില്ലകള്‍
- ഓറഞ്ച് എ മേഖലയില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നീ ജില്ലകളില്‍.
- പത്തനംതിട്ട ജില്ലയിലെ ഹോട്ട്സ്പോട്ടുകള്‍ – അടൂര്‍ മുന്‍സിപ്പാലിറ്റി, വടശേരിക്കര, ആറന്മുള, റാന്നി-പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂര്‍, വെളിയന്നൂര്‍ പഞ്ചായത്തുകള്‍
- എറണാകുളം ജില്ലയിലെ ഹോട്ട്സ്പോട്ടുകള്‍ – കൊച്ചി കോര്പറേഷന്, മുളവുകാട് പഞ്ചായത്ത്
- കൊല്ലം ജില്ലയിലെ ഹോട്ട്സ്പോട്ടുകള്‍ – കൊല്ലം കോര്പറേഷന്, പുനലൂര്‍ മുന്‍സിപ്പാലിറ്റി, തൃക്കരുവ, നിലമേല്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകള്‍
ലോക്ക്ഡൗൺ തുടരുന്നത്
- ചുവപ്പുമേഖലയില്‍ ഉള്‍പ്പെടുന്ന കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ലോക്ക്ഡൌണ്‍ തുടരും
കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, ചെമ്മനാട്, ചെങ്കള, മധൂര്‍ പഞ്ചായത്ത്, മൊഗ്രാല്‍-പുത്തൂര്‍, ഉദുമ, പൈവളികെ, ബദിയടുക്ക, കോടോം-ബേളൂര്‍, കുമ്പള, അജാനൂര്‍, മഞ്ചേശ്വരം, പള്ളിക്കര പഞ്ചായത്തുകള്‍ ഹോട്ട്സ്പോട്ടുകളാണ്. കൂടാതെ കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ കോര്പറേഷന്, പാനൂര്‍, പയ്യന്നൂര്‍, തലശേരി, ഇരിട്ടി, കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റികള്‍, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, കടന്നപ്പള്ളി-പാണപ്പുഴ, ചൊക്ലി, മാട്ടൂല്‍, എരുവശ്ശി, പെരളശേരി, ചിറ്റാരിപ്പറമ്പ, നടുവില്‍, മണിയൂര്‍ പഞ്ചായത്തുകളും മലപ്പുറം ജില്ലയിലെ മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി മുന്‍സിപ്പാലിറ്റികള്‍, വണ്ടൂര്‍, തെന്നല, വളവന്നൂര്‍, എടരിക്കോട്, വേങ്ങര, ചുങ്കത്തറ, കീഴാറ്റൂര്‍, എടക്കര, കുന്നമംഗലം, പൂക്കോട്ടൂര്‍ പഞ്ചായത്തുകളും കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോര്പറേഷന്, വടകര മുന്‍സിപ്പാലിറ്റി, എടച്ചേരി, അഴിയൂര്‍, കുറ്റിയാടി, നാദാപുരം പഞ്ചായത്തുകളും ഹോട്ട്സ്പോട്ട് മേഖലകളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.