Site icon Ente Koratty

‘തീരുമാനത്തില്‍ മറ്റാര്‍ക്കും പങ്കില്ല; സ്പ്രിങ്ക്ളര്‍ ഇടപാടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.ടി സെക്രട്ടറി

സ്പ്രിങ്ക്‌ളര്‍ ഇടപാടിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.ടി സെക്രട്ടറി എം ശിവശങ്കരന്‍. കരാര്‍ നിയമവകുപ്പ് കാണേണ്ട എന്നതുള്‍പ്പടെയുള്ള നടപടിക്രമങ്ങളില്‍ താനാണ് തീരുമാനമെടുത്തത്, പോരായ്മകളുണ്ടെങ്കില്‍ തിരുത്തും. സ്വകാര്യ കമ്പനിയാണ് വിവരം ശേഖരിക്കുന്നത് എന്ന കാര്യം രോഗികളെ അറിയിച്ചിട്ടില്ലെന്നും ഐ.ടി സെക്രട്ടറി സമ്മതിച്ചു.

ഒരു പര്‍ച്ചേഴ്സ് ഓര്‍ഡര്‍ ആണെന്ന നിലയിലാണ് സ്പ്രിങ്ക്ളറുമായുള്ള കരാറുമായി മുന്നോട്ടു പോയതെന്നാണ് ഐ.ടി സെക്രട്ടറി എം ശിവശങ്കരന്‍റെ വിശദീകരണം.

ഐ.ടി സെക്രട്ടറിയെന്ന നിലിയല്‍ സ്വന്തം നിലയിലാണ് തീരുമാനങ്ങളെടുത്തത് എന്ന് അദ്ദേഹം പറഞ്ഞു, സ്വകാര്യ കമ്പനി മുഖേനയാണ് വിവരശേഖരണം എന്നത് കോവിഡ് നിരീക്ഷണത്തിലിരിക്കുന്നവരെ അറിയിച്ചിട്ടില്ല, വിവര ചോര്‍ച്ച തടയുന്ന നോണ്‍ ഡിസ്ക്ലോസര്‍ എഗ്രിമെന്‍റ് ഒപ്പിട്ടത് വിവാദങ്ങളുയര്‍ന്നതിന് ശേഷം ഏപ്രില്‍ 14നാണ്, വിമര്‍ശങ്ങള്‍ പരിഗണിച്ച് തിരുത്തലുകള്‍ ആവശ്യമെങ്കില്‍ നടത്തുമെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെ ആര്‍ക്കും ഇടപാടുമായി ബന്ധമില്ലെന്നും എം ശിവശങ്കരന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ഒരുപാടു വിമർശനങ്ങളാണ് സർക്കാർ ഈ ഒരു പ്രേശ്നത്തിൽ ഏറ്റുവാങ്ങേണ്ടി വന്നത്. ഇതിനെതിരെ ശക്തമായ അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചു നിലൈകുകയാണ് പ്രതിപക്ഷം.

Exit mobile version