Site icon Ente Koratty

ലോക്ക് ഡൗണ്‍ ലംഘനം: ഒറ്റപ്പാലത്ത് ഉത്സവത്തില്‍ പങ്കെടുത്ത 18 പേര്‍ അറസ്റ്റില്‍; സ്ത്രീകള്‍ ഉള്‍പ്പെടെ 26 പേര്‍ക്കെതിരെ കേസ്

ലോക്ക്ഡൗണ്‍ ലംഘിച്ച് ഉത്സവത്തിന് എത്തിയ 18 പേര്‍ അറസ്റ്റില്‍. ചാത്തന്‍കണ്ടാര്‍ കാവില്‍ ഉത്സവത്തിന് എത്തിയവര്‍ക്കെതിരെയാണ് പൊലീസ് നടപടി. കൂടാതെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 26 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. നാടിന്റെ പല ഭാഗങ്ങളില്‍ നിന്നാണ് ഇവര്‍ കാവില്‍ എത്തിയത്.

ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളും മറ്റും ചടങ്ങുകള്‍ മാത്രമായി നടത്തണമെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുണ്ട്. ആള്‍ക്കൂട്ടം നിരോധിച്ച സാഹചര്യത്തില്‍ തൃശൂര്‍ പൂരം അടക്കമുള്ള ഉത്സവങ്ങള്‍ വരെ റദ്ദാക്കിയിരിക്കുന്ന സാഹചര്യമാണ്. ഇതിനിടെയാണ് വിലക്ക് മറികടന്ന് ചാത്തന്‍കണ്ടാര്‍ കാവില്‍ ആളുകള്‍ ഒത്തുകൂടിയത്.

ഉത്സവം നടത്തിയ ക്ഷേത്ര നടത്തിപ്പുകാർക്കെതിരെയും കേസ് എടുക്കും. ലോക്കഡൗൺ മെയ് മൂന്നു വരെ കേന്ദ്ര സർക്കാർ നീട്ടിയിരുന്നു. കൊറോണ വൈറസ് മറ്റു സംസ്ഥാനതൊക്കെ പടർന്നു പിടിക്കുന്നത് കാരണമാണ് ഇങ്ങനെ ഒരു തീരുമാനം കൈകൊണ്ടത്. എങ്കിലും 20 മുതൽ ഹോട്ട്സ്പോട്ട് അല്ലാത്ത കേന്ദ്രങ്ങളിൽ ചില വിട്ടുവീഴ്ചകൾ കേന്ദ്രം പ്രഖ്യപിച്ചിട്ടുണ്ട്. എങ്കിലും ഉത്സവം, പള്ളികളിലെ ആരാധനാ, നിസ്കാരങ്ങൾ എല്ലാം നിരോധിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഇവിടെ ഉത്സവം നടത്തിയത്.

Exit mobile version