കൊല്ലത്ത് മൂന്ന് വസുകാരിക്ക് നേരെ ക്രൂരപീഡനം. കുഞ്ഞിന്റെ ശരീരത്തിൽ മുത്തച്ഛനും പിതൃസഹോദരിയും ചേർന്ന് പൊള്ളലേൽപ്പിച്ചു. സംഭവത്തിൽ കുഞ്ഞിന്റെ മുത്തച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം കണ്ണനല്ലുരിലാണ് മൂന്ന് വയസുകാരിയായ കുഞ്ഞ് ക്രൂരപീഡനത്തിന് ഇരയാകുന്നത്. മുത്തച്ഛനും പിതൃസഹോദരിയും ചേർന്ന് തിളച്ച മീൻകറി കുഞ്ഞിന്റെ ശരീരത്തിൽ ഒഴിച്ച് പൊള്ളലേൽപ്പിക്കുകയായിരുന്നു.
35 ശതമാനം പൊളളലേറ്റ കുഞ്ഞ് ആശുപത്രിയിലാണ്. ഇരുവർക്കുമെതിരെ കൊലപാതക ശ്രമത്തിന് കണ്ണനല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. മുത്തച്ഛൻ പൊലീസ് കസ്റ്റഡിയിലാണ്.
കുഞ്ഞിന്റെ അച്ഛൻ നിലവിൽ മുംബൈയിലാണ് ജോലിചെയ്യുന്നത്. കുഞ്ഞിന്റെ അച്ഛനും അമ്മയും പ്രണയവിവാഹിതരായിരുന്നു, ‘അമ്മ മുംബൈ സ്വദശിനിയാണ്. പത്തു കൊല്ലം മുന്പായിരുന്നു ഇവരുടെ വിവാഹം. വീട്ടിൽ കുട്ടിയുടെ മുത്തച്ഛനെ നോക്കാൻ കുഞ്ഞിന്റെ അമ്മയായെയും കുഞ്ഞിനേയും അദ്ദേഹം കൊല്ലാതെ വീട്ടിൽ നിർത്തിയിരിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛന്റെ സഹോദരി ഈ ഇടയ്ക്കാണ് വീട്ടിൽ നിൽക്കാൻ വന്നത്. ഇതോടെ വീട്ടിൽ പ്രേശ്നങ്ങൾക്കു തുടക്കമായി. കുട്ടിയുടെ അച്ഛന്റെ സഹോദരിയും കുട്ടിയുടെ അമ്മയും തമ്മിലായിരുന്നു പ്രശ്നത്തിന്റെ തുടക്കം ഒടുവിൽ ഈ കൊടും ക്രൂരത കുട്ടി ഏൽക്കേണ്ടിവന്നു. നിലവിൽ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. പക്ഷെ 35 % പൊള്ളലേറ്റ സ്ഥിതിക്ക് ഇനിയും കുറച്ചു ദിവസം കൂടി നിർണായകമാണ്.