കാസര്‍ഗോഡ് കോവിഡ് വാർഡിൽ നിന്നു പിടികൂടിയ അഞ്ച് പൂച്ചകളും ചത്തു. പൂച്ചകളുടെ ആന്തരികാവയവങ്ങളുടെ സാംപിൾ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനം. അമേരിക്കയിൽ മൃഗശാല ജീവനക്കാരനിൽ നിന്ന് നാലു വയസ്സുള്ള പെൺകടുവയ്ക്ക് കോവിഡ് പകർന്ന സാഹചര്യത്തിലാണ് നടപടി.
ചത്ത 2 വയസ്സുള്ള കണ്ടൻ പൂച്ചയുടെയും 20 ദിവസം പ്രായമുള്ള 2 പൂച്ചക്കുട്ടികളുടെയും ആന്തരികാവയവ സാംപിൾ മൃഗസംരക്ഷണ വകുപ്പിന്റെ കാഞ്ഞങ്ങാട് ജില്ലാ ലാബിൽ ഡി ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവ തിരുവനന്തപുരത്തെത്തിച്ച് പരിശോധിക്കും. തുടർന്ന് ആവശ്യമെങ്കിൽ ഭോപ്പാലിലുള്ള നാഷനൽ ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ലാബിലേക്ക് അയയ്ക്കും.
മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ കോവിഡ് രോഗികൾ കഴിയുന്ന ഇടങ്ങളിലും ക്വാറന്റൈനിൽ കഴിയുന്ന ഇടങ്ങളിലും പക്ഷി, മൃഗാദികൾ വരുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധർ നിർദേശിച്ചിരുന്നു. വീട്ടിൽ വളർത്തുന്ന മൃഗങ്ങളെയും പക്ഷികളെയും ഉടമസ്ഥർ കോവിഡ് രോഗം മാറുന്നത് വരെ ഒരു അകാലത്തിൽ നിർത്തുന്നതാണ് നല്ലതു. തെരുവിൽ നടക്കുന്ന മൃഗങ്ങളെയും പക്ഷികളായും മനുഷ്യർ
ഒരു അകലം പാലിക്കുന്നതാവും ഉചിതം,