തിരുവനന്തപുരം: വൈറസ് മൂലം പ്രധാന മന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിൽ 21 ദിവസത്തെ ലോക്ഡോൺ പ്രഖ്യാപിച്ചപ്പത്തോട്ടു അവശ്യ സാധന കടകൾ ഒഴിയേ എല്ലാ കടകളും പൂട്ടിയിരിക്കുകയാണ്, ഇതുമൂലം മൊബൈൽ ഫോൺ വാലിഡിറ്റി റീചാർജിനു പോലും പറ്റാതെ ജനങ്ങൾ വലയുകയാണ്, മൊബൈൽ ജനങ്ങൾക് ഇപ്പോൾ ഒരു അവശ്യ വസ്തു അന്നെന്നിരിക്കെ ഞങ്ങളുടെ ബുദ്ധിമുട്ടു മനസിലാക്കി ലോക്ക് ഡൗൺ കാലത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. മൊബൈൽ, റീചാർജ് ഷോപ്പുകൾ വർക് ഷോപ്പുകൾ എന്നിവ തുറക്കുന്നത് സംബന്ധിച്ച് ആലോചനകൾ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗൺ കാലത്ത് മൊബൈൽ, റീചാർജ് ഷോപ്പുകൾ അടച്ചിടുന്നത് ചിലർക്ക് ബുദ്ധിമുട്ടായി വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ആഴ്ചയിൽ ഒരു ദിവസം മൊബൈൽ, റീചാർജ് ഷോപ്പുകൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമേ അന്തിമതീരുമാനം കൈക്കൊള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മൊബൈൽ, റീചാർജ് ഷോപ്പുകൾ ആഴ്ചയിൽ ഏതു ദിവസം തുറക്കണമെന്ന് ചർച്ചകൾക്ക് ശേഷം മാത്രമായിരിക്കും തീരുമാനിക്കുകയെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു.