Site icon Ente Koratty

മലപ്പുറം ജില്ലയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ച സ്ത്രീ ആശുപത്രി വിട്ടു

മലപ്പുറം ജില്ലയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച വാണിയമ്പലം സ്വാദേശി ആശുപത്രി വിട്ടു. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് ഇവർ രോഗമുക്തയായത്. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ഇവർക്ക് മാർച്ച് 16 നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം നടത്തിയ ഇവരുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. എം ഉമ്മർ എംഎൽഎ, മെഡിക്കൽ കോളജ് സൂപ്രണ്ട് നന്ദകുമാർ, ആർഎഒ യും പിന്നെ ആരോഗ്യ പ്രവർത്തനകരും ചികിത്സ നടത്തിയിരുന്ന ഡോക്ടർമാരും നഴ്‌സ്മാരും എല്ലാവരും ചേർന്ന് ഇവർക്ക് യാത്രയയപ്പ് നൽകി.. സന്തോഷ സൂചകമായി ആപ്പിൾ വിതരണവും നടത്തി. പ്രത്യേക ആംബുലൻസിലാണ് ഇവരെ വീട്ടിലേക്ക് അയച്ചത്.

അതേസമയം, സാമൂഹ വ്യാപന ആശങ്ക പരത്തുന്ന മലപ്പുറം കീഴാറ്റൂരിൽ 300 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ 65 പേരുടെ സാമ്പിൾ പരിശോധനക്കയച്ചതായി മന്ത്രി കെ.ടി ജലീൽ അറിയിച്ചിരുന്നു.
ഉംറ കഴിഞ്ഞെത്തിയ വ്യക്തിയുമായി നേരിട്ട് ഇടപഴകിയവരാണ് ഇവർ. കീഴാറ്റൂർ പഞ്ചായത്തിൽ രോഗലക്ഷണങ്ങളില്ലാത്തവർക്കിടയിലും റാൻഡം സാമ്പഌംഗ് നടത്തുകയാണ് ആരോഗ്യ വകുപ്പ്.

ഈ മാസം എട്ടാം തിയതി മുതൽ കൊവിഡ് 19 പരിശോധന നടത്താൻ മലപ്പുറം ജില്ല സജ്ജമാകുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിലാണ് പരിശോധനക്കായി സംവിധാനം ഒരുങ്ങുന്നത്.

Exit mobile version