സംസ്ഥാനത്തെ 198 റേഷന്‍ കടകളില്‍ ലീഗല്‍ മെട്രോളജി വിഭാഗം നടത്തിയ പരിശോധനയില്‍ 19 ഇടങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇവർക്ക് 12,000 രൂപ പിഴ ചുമത്തിയെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു.
വരും ദിവസങ്ങളിലും സംസ്ഥാനത്തു കർശനമായ പരിശോധനകൾ ഉണ്ടാകുമെന്നു മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങൾക്കു പരാതി ഉണ്ടെങ്കിൽ ഇതിനു ചുമതലയുള്ള ഉദ്യോഗസ്ഥരുടെ അടുത്ത് പരാതിപെടാണെമെന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ലോക്ക് ഡൗൺ കാലയളവിൽ തീരപ്രദേശങ്ങളില്‍ പട്ടിണിയും കഷ്ടപ്പാടും ഇല്ലാതെ പ്രത്യേകം ശ്രദ്ധിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മീനില്‍ മായം ചേര്‍ക്കുന്നത് കണ്ടെത്താന്‍ പരിശോധന വ്യാപകമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന് പുറത്ത് ദീര്‍ഘകാലം മത്സ്യബന്ധന ജോലികളില്‍ ഏര്‍പ്പെട്ട് സംസ്ഥാനത്ത് തിരിച്ചെത്തിയവര്‍ക്ക് സുരക്ഷാ പരിശോധന ആവശ്യമാണ്. ഇത്തരത്തില്‍ തിരിച്ചെത്തിയവരോട് നിശ്ചിത ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് അഭ്യര്‍ഥിക്കും. ഇതൊരു ബുദ്ധിമുട്ടായി മത്സ്യത്തൊഴിലാളികള്‍ കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.