Site icon Ente Koratty

തൃശൂർ ജില്ലാ കളക്ടർ മനുഷ്യത്വത്തിന്റ മാതൃക

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോക്ക് സത്വര നടപടി. ഈ വിഷയത്തിൽ ജനപ്രതിനിധികൾ അടക്കം നിരവധിപേർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം ഈ വിഷയത്തിൽ ഇടപെടുകയും നിജസ്ഥിതി മനസ്സിലാക്കുകയും ചെയ്തു എന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.

സാമൂഹിക മാധ്യമം വഴി വൈറൽ ആയ വീഡിയോ



കോഴിക്കട നടത്തി ഉപജീവന നടത്തുന്ന പുല്ലൂറ്റ് സ്വേദശിയായ യുവാവിന് വികാലoഗ പെൻഷൻ ആയി ലഭിച്ച മാർച്ചു മാസത്തിലെ തുക ലോൺ അടക്കുന്നതിലേക്കുള്ള EMI ആയി ബാങ്ക് പിടിച്ചെടുത്തിരുന്നു.

കോവിടിന്റെ പശ്ചാത്തലത്തിൽ മാർച്ചു മുതൽ 3 മാസത്തേക്ക് റിസേർവ് ബാങ്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഈ സമയത്താണ് ബാങ്കിന്റ ഭാഗത്തു നിന്നും ഇങ്ങനെ ഒരു നടപടി ഉണ്ടായത്. ഇത് നിത്യവൃത്തിക്കായി കഷ്ടപ്പെടുന്ന യുവാവിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

ATM കൗണ്ടറിൽ പെൻഷനായി ലഭിച്ച തുക എടുക്കാൻ തന്റെ മുച്ചക്ര വണ്ടിയിൽ പോയപ്പോൾ തുക ലഭിക്കാതിരുന്നത് വിഷമിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് യുവാവ് വീഡിയോ പോസ്റ്റ് ചെയ്‍തത്.

വിഷയത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ ആണ്. ഈ വ്യക്തിക്ക് ഏതാണ്ട് ഒന്നര ലക്ഷത്തോളം രൂപ വായ്പാകുടിശ്ശിക ഈ ബാങ്കിൽ ഉണ്ടാവുകയും സാധാരണ പതിവ് അനുസരിച്ച് അവരുടെ അക്കൗണ്ടിൽ വന്ന പൈസ തിരിച്ചടവിലേക്ക് വകവാക്കുകയുമാണ് ഉണ്ടായത്.

എന്നാൽ ഇപ്പോൾ ഉള്ള പ്രത്യേക സാഹചര്യം ബാങ്കിനെ തൃശൂർ കളക്ടർ പറഞ്ഞ് മനസ്സിലാക്കുകയും അവർ ആ മുഴുവൻ തുകയും അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് തിരികെ ഇടുകയും ചെയ്തു.

പണം തിരിച്ചു കിട്ടിയതിൽ സന്തോഷമുണ്ടെന്നും യുവാവ് അറിയിച്ചു, തന്റെ വീഡിയോ വേണ്ടപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്ത് എത്താൻ വീഡിയോ ഷെയർ ചെയ്തു സഹായിച്ച എല്ലാവര്ക്കും നന്ദി അറിയിച്ചു.പ്രതേകിച്ചു തൃശൂർ കളക്ടർ എസ്. ഷാനവാസിന്.

മാതൃകപരമായ പ്രവർത്തനം നടത്തിയ കലക്ടറിനെയും ജനപ്രതിനിധികളേയും ബാങ്ക് അധികാരികേളയും ‘എന്റെ കൊരട്ടിയുടെ ‘ പേരിലുള്ള ‘അഭിന്ദന്ദനവും നന്ദിയും അർപ്പിക്കുന്നു.

Exit mobile version