Site icon Ente Koratty

പത്തനംതിട്ടയിൽ അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ ശുചീകരണ യജ്ഞം

പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി ബ്രേയ്ക്ക് ദ ചെയിന്‍ കാമ്പയിനില്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ചേര്‍ന്ന് അഗ്‌നിരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സിവില്‍ ഡിഫന്‍സ് ടീമും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായി. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യവകുപ്പുമായി സഹകരിച്ച് 13 അഗ്‌നിശമന സേനാംഗങ്ങളും മൂന്നു സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരും ശുചീകരണ പ്രവര്‍ത്തനത്തിനുണ്ടായിരുന്നു.  പത്തനംതിട്ട ബസ് സ്റ്റാന്‍ഡ്, പത്തനംതിട്ട ചന്ത, അടൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റ്, റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്റ്, റാന്നി പെരുമ്പുഴ ബസ് സ്റ്റാന്റ്, തിരുവല്ല റെയില്‍വേ സ്റ്റേഷന്‍, തിരുവല്ല കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റ്, തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്റ്, ചിറ്റാര്‍ ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ അഗ്‌നിശമന സേനയും സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരും ചേര്‍ന്ന് പ്രവര്‍ത്തിച്ചു.  പത്തനംതിട്ട സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനം. ജില്ലയില്‍ വിവിധ പ്രദേശങ്ങളിലായി ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരും.

Exit mobile version