Site icon Ente Koratty

കവി പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖകവിയും ഭാഷാഗവേഷകനും അധ്യാപകനുമായ പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു. 92വയസായിരുന്നു.
1942 ആഗസ്റ്റ് 9ന്​ ക്വിറ്റിന്ത്യ സമരത്തിലൂടെ രാഷ്ട്രീയപ്രവേശം നടത്തിയ ഇദ്ദേഹം വിദ്യാര്‍ഥികാലത്ത്​ കോണ്‍ഗ്രസില്‍ സജ്ജീവമായിരുന്നു. 1948ല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച്‌​ കമ്മ്യൂണിസ്​റ്റ്​ പാര്‍ടിയില്‍ അംഗത്വമെടുത്തു.

സ്​കൂള്‍ കാലംതൊട്ട്​ എഴുത്തില്‍ സജീവമായ പുതുശ്ശേരി രാമചന്ദ്രന്‍ കവിതകള്‍ക്ക്​ പുറമേ ഭാഷാപഠന ഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്​. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാസമ്മാന്‍ പുരസ്​കാരം, വള്ളത്തോള്‍ പുരസ്‌കാരം, കുമാരനാശാന്‍ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്​കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്​.

Exit mobile version