തിരുവനന്തപുരം: പ്രമുഖകവിയും ഭാഷാഗവേഷകനും അധ്യാപകനുമായ പുതുശ്ശേരി രാമചന്ദ്രന് അന്തരിച്ചു. 92വയസായിരുന്നു.
1942 ആഗസ്റ്റ് 9ന് ക്വിറ്റിന്ത്യ സമരത്തിലൂടെ രാഷ്ട്രീയപ്രവേശം നടത്തിയ ഇദ്ദേഹം വിദ്യാര്‍ഥികാലത്ത് കോണ്‍ഗ്രസില്‍ സജ്ജീവമായിരുന്നു. 1948ല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വമെടുത്തു.
സ്കൂള്‍ കാലംതൊട്ട് എഴുത്തില്‍ സജീവമായ പുതുശ്ശേരി രാമചന്ദ്രന് കവിതകള്‍ക്ക് പുറമേ ഭാഷാപഠന ഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന് പുരസ്കാരം, കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാസമ്മാന്‍ പുരസ്കാരം, വള്ളത്തോള്‍ പുരസ്കാരം, കുമാരനാശാന് അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.