Site icon Ente Koratty

കൊറോണ വൈറസ്;സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊറോണ വൈറസിന്റെ ഭീതിയില്‍ സംസ്ഥാനത്ത് ആകെ 1053 പേര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു . പുതുതായുള്ള 247 പേരുള്‍പ്പെടെയാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 15 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വ്യാഴാഴ്ച 7 പേര്‍ അഡ്മിറ്റായി. 1038 പേര്‍ വീട്ടിലെ നിരീക്ഷണത്തിലാണ്. 24 പേരുടെ സാമ്ബിമ്ബിളുകള്‍ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.

അതില്‍ 15 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ള ഫലം വരാനുണ്ട്. പൂനെ എന്‍.ഐ.വിയില്‍ പരിശോധനയ്ക്ക് അയച്ച സാമ്ബിളിന്റെ പ്രാഥമിക ഫലത്തിലാണ് വിദ്യാര്‍ത്ഥിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. രണ്ടാമത്തെ ഫലം കൂടി വരാനുണ്ടെന്നും മന്ത്രി അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചതോടെ ആരോഗ്യ വകുപ്പ് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു.കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം കേരളത്തെ അറിയിച്ചത്. കേരളത്തില്‍ 20 സാമ്ബിളുകളാണ് വൈറോളജി ലാബില്‍ അയച്ചത്. അതില്‍ നിന്നാണ് ഒരെണ്ണം പോസിറ്റീവായി വന്നത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.

കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതാണ്. തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുകയും കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകേണ്ടതുമാണെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

ചൈനയില്‍ നിന്നുള്ളവര്‍ കേരളത്തിലെത്തിയാല്‍ ഉടന്‍ അടുത്തുള്ള ആശുപത്രികളിലെ ദിശ ഹെല്‍പ് ലൈന്‍ നമ്ബറിലോ വിളിച്ച്‌ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിലര്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ചിലര്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എല്ലാവരും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രിയും അഭ്യര്‍ത്ഥിച്ചുണ്ടെന്ന് മന്ത്രി പറഞ്ഞു.

Exit mobile version