Site icon Ente Koratty

കൊ​റോ​ണ വൈ​റ​സ്: കേ​ര​ള​ത്തി​ല്‍ 633 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍; ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് 633 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലെന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ. രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന 10 പേ​രു​ടെ ര​ക്ത​സാ​മ്ബി​ളു​ക​ള്‍ പൂ​നെ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രു​ന്നു. ഇ​തി​ല്‍ ആ​റും നെ​ഗ​റ്റീ​വാ​ണെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

നിലവില്‍ ഏഴ് പേര്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. 197 പേരാണ് ഇന്ന് മുതല്‍ നിരീക്ഷണത്തിലുള്ളത്. 10 പേരുടെ സാമ്ബിളുകള്‍ അയച്ചതില്‍ ആറ് പേരുടേത് നെഗറ്റീവ് ആണെന്ന് ഫലം വന്നു. ബാക്കി നാലുപേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.

എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. വീട്ടിലെ നിരീക്ഷണത്തിന് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെയും വാര്‍ഡ് കൗണ്‍സിലര്‍മാരുടേയും സഹായം തേടാമെന്ന് മന്ത്രി പറഞ്ഞു. ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെ മടക്കി കൊണ്ടുവരണമെന്നും അവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

രോ​ഗ​ബാ​ധ​യ്ക്കെ​തി​രേ സ​ര്‍​ക്കാ​ര്‍‌ ജാ​ഗ്ര​ത​യും നി​രീ​ക്ഷ​ണ​വും ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നെ​ടു​മ്ബാ​ശേ​രി, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് സ്ക്രീ​നിം​ഗ് ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു. ചൈ​ന​യി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ മു​ന്നി​ല്‍ റി​പ്പോ​ര്‍​ട്ട്‌ ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. 28 ദി​വ​സ​മാ​യി​രി​ക്കും നി​രീ​ക്ഷ​ണം.

മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ്‌ സ​ജ്ജ​മാ​ണ്‌. എ​ല്ലാ ജി​ല്ല​യി​ലും ര​ണ്ട്‌ ആ​ശു​പ​ത്രി​ക​ളി​ല്‍ വീ​തം ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ്‌ സ​ജ്ജ​മാ​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

Exit mobile version