തിരുവനന്തപുരം: കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 633 പേര് നിരീക്ഷണത്തിലെന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗബാധ സംശയിക്കുന്ന 10 പേരുടെ രക്തസാമ്ബിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതില്‍ ആറും നെഗറ്റീവാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
നിലവില്‍ ഏഴ് പേര് ഐസൊലേഷന്‍ വാര്‍ഡിലാണ്. 197 പേരാണ് ഇന്ന് മുതല്‍ നിരീക്ഷണത്തിലുള്ളത്. 10 പേരുടെ സാമ്ബിളുകള്‍ അയച്ചതില്‍ ആറ് പേരുടേത് നെഗറ്റീവ് ആണെന്ന് ഫലം വന്നു. ബാക്കി നാലുപേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
എല്ലാ ജില്ലകളിലും കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. വീട്ടിലെ നിരീക്ഷണത്തിന് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും വാര്‍ഡ് കൗണ്‍സിലര്‍മാരുടേയും സഹായം തേടാമെന്ന് മന്ത്രി പറഞ്ഞു. ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെ മടക്കി കൊണ്ടുവരണമെന്നും അവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
രോഗബാധയ്ക്കെതിരേ സര്‍ക്കാര്‍ ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടുണ്ട്. നെടുമ്ബാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് സ്ക്രീനിംഗ് ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കണ്ട്രോള് റൂം തുറന്നു. ചൈനയില്‍ നിന്നെത്തുന്നവര്‍ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. 28 ദിവസമായിരിക്കും നിരീക്ഷണം.
മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാണ്. എല്ലാ ജില്ലയിലും രണ്ട് ആശുപത്രികളില്‍ വീതം ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.