തിരുവനന്തപുരം: കൊച്ചി മെഡിക്കല്‍ കോളജില്‍ കൊറോണ വൈറസ് ബാധയെന്ന സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഈ രോഗിയെ ബാധിച്ചത് എച്ച് വണ്‍ എന്‍ വണ്‍ ആണെന്ന് പരിശോധനയില്‍ വ്യക്തമായി.
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. നിലവില്‍ സംസ്ഥാനത്ത് 288 പേരാണ് നിരീക്ഷണത്തിലുള്ളത്. ഏഴുപേര്‍ ആശുപത്രികളിലും ബാക്കിയുളളവര്‍ വീടുകളിലുമാണ്. കണ്ണൂരില്‍ മാത്രം 12 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ചൈനയ്ക്ക് പുറമെ ഹോങ്കോങ്, തായ്വാന്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, മലേഷ്യ, സിങ്കപ്പൂര്‍, നേപ്പാള്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, മക്കാവു, ഓസ്‌ട്രേലിയ, ഫ്‌ലാന്‍സ്, അമേരിക്ക എന്നിവിടങ്ങളിലാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.