Site icon Ente Koratty

കോങ്ങാട് എംഎൽഎ കെ.വി വിജയദാസ് അന്തരിച്ചു; മരണം കോവിഡ് ബാധയെ തുടർന്ന്

പാലക്കാട്: കോങ്ങാട് എം എൽ എ കെ.വി വിജയദാസ് അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു. കോവിഡ് മുക്തനായ വിജയദാസ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. വൈകുന്നേരം 07.45ഓടെയാണ് മരിച്ചത്.

കോവിഡ് നെഗറ്റീവ് ആയതിനു ശേഷം അദ്ദേഹത്തിന്റെ ഹൃദയത്തിനും ശ്വാസകോശത്തിനും പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ തുടരവേയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. 

സംസ്ഥാനത്ത് ഇത് ആദ്യമായാണ് കോവിഡ് ബാധിച്ച് ഒരു നിയമസഭാംഗം മരിക്കുന്നത്. മികച്ച സഹകാരിയും കർഷക നേതാവുമായിരുന്ന അദ്ദേഹം 1977 മുതൽ സി പി എം അംഗമാണ്. 1995ൽ പാലക്കട്ടെ ആദ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയ വിജയദാസ്, 2011ലും 2016ലും കോങ്ങാട് നിന്നും എംഎൽഎയായി. അപ്പോഴും രാഷ്ട്രീയത്തിനൊപ്പം നെൽകൃഷിയും  തുടർന്നു. കാർഷിക പ്രശ്‌നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മികവ്‌ കാണിച്ചു.

Exit mobile version