സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ നൽകുന്ന സൗജന്യ വീൽചെയറിന് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ www.hpwc.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം നൽകണം. വടക്കൻ ജില്ലകളിലുള്ളവർക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ റീജണൽ ഓഫീസിൽ നിന്നും മധ്യകേരളത്തിലെ ജില്ലകളിലുള്ളവർക്ക് കൊച്ചി റീജണൽ ഓഫീസിൽ നിന്നും തെക്കൻ ജില്ലകളിലുള്ളവർക്ക് തിരുവന്തപുരം ഹെഡ് ഓഫീസിൽ നിന്നുമാണ് വീൽ ചെയർ അനുവദിക്കുക.
ഭിന്നശേഷിക്കാർക്ക് സൗജന്യ വീൽചെയറിന് അപേക്ഷിക്കാം
