സംസ്ഥാന സർക്കാരും താനും തമ്മിൽ പ്രശ്നങ്ങളില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ സഭ പാസാക്കിയ പ്രമേയം കേന്ദ്രത്തിന് അയക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തന്നോട് ആരുമത് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി.
പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നൽകാതിരിക്കാൻ കാരണം നടപടി ക്രമങ്ങളിലെ പോരായ്മകളാണ്. അടിയന്തര സാഹചര്യം എന്തെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടത്.
അതേസമയം, സർക്കാരിന്റെ കൊവിഡ് പ്രതിരോധത്തെ പ്രശംസിക്കുകയും ചെയ്തു ഗവർണർ. കൊവിഡ് പ്രതിരോധമുൾപ്പെടെ സർക്കാരിന്റേത് മികച്ച പ്രവർത്തനമായിരുന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.