Site icon Ente Koratty

പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാനായെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.. നവകേരളം പടുത്തുയർത്തുകയാണ് സർക്കാർ ലക്ഷ്യം .. നാടിന്‍റെ വികസനവുമായി ബന്ധപ്പെട്ട വിവിധ അഭിപ്രായങ്ങൾ ശേഖരിക്കുകയാണ് കേരള പര്യടനത്തിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കേരള പര്യടനം 11 ജില്ലകൾ പൂർത്തിയായി. നിരവധി ആവശ്യങ്ങളും വിവിധ വിഷയങ്ങളിലെ ചര്‍ച്ചകളും കേരളപര്യടനത്തിനിടെ നടന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ ശാക്തികരണവുമായി ബന്ധപ്പെട്ട് മികച്ച ചർച്ചകൾ നടന്നു. കായികപരിശീലനത്തിന് ആവശ്യമായ ആധുനിക സൗകര്യങ്ങൾ സജ്ജമാക്കണമെന്ന ആവശ്യവും ഉയർന്നു. വനിതാ കമ്മീഷന്‍റെ പ്രവർത്തനം വിപുലീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മതേതരമായ പുതിയ ആഘോഷങ്ങൾ ഉയർന്നു വരണമെന്നും നിർദേശം വന്നിരുന്നു. പ്രോജക്ട് തയ്യാറാക്കി നൽകിയവരുമുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

Exit mobile version