അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സി.എം.രവീന്ദ്രനെ കേന്ദ്ര ഏജന്‍സികൾക്ക് ഒന്നും ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തില്‍ രവീന്ദ്രന് ഭയമുണ്ടെന്ന് തോന്നുന്നില്ല. രവീന്ദ്രൻ പോയി തെളിവ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണ ഏജൻസിക്ക് മുൻപിൽ രവീന്ദ്രൻ ഇതുവരെ ഹാജരാകാത്തതിന് കാരണം കൊവിഡാണ്. അദ്ദേഹത്തെ ചികിത്സിക്കേണ്ട എന്നാണോ പറയുന്നത്? അത് ന്യായമായി നടക്കേണ്ട കാര്യമല്ലേ? രവീന്ദ്രൻ തെളിവ് നൽകും. അതുവച്ച് അന്വേഷണ ഏജൻസിക്ക് രവീന്ദ്രനെ ഒന്നും ചെയ്യാനാകില്ല. എത്ര കുറ്റവാളികള്‍ രക്ഷപ്പെട്ടാലും നിരപരാധികളെ ശിക്ഷിക്കണം എന്ന നിലയിലാണ് അന്വേഷണങ്ങള്‍ നീങ്ങുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.