Site icon Ente Koratty

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

കുതിച്ചുകയറുകയായിരുന്ന സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒരൊറ്റ ദിവസം കൊണ്ട് 1200 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന് വില. നവംബര്‍ ആദ്യം 37,680 രൂപയിലെത്തിയ ശേഷം സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ കുതിപ്പ് നടത്തുകയായിരുന്നു. ഇന്നലെ 38,880 രൂപയായിരുന്ന സ്വര്‍ണവിലയാണ് ഒറ്റയടിക്ക് 1200 രൂപ താഴ്ന്നത്.

അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ അകന്നതോടെയാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ട്രംപ് പരാജയപ്പെടുകയും ബൈഡന്‍ അധികാരത്തില്‍ എത്തുന്നതോടെ സമ്പദ്ഘടന ഊര്‍ജം വീണ്ടെടുക്കുമെന്ന പ്രതീക്ഷയുമാണ് ഈ ഇടിവിന് കാരണം. ട്രംപിന്‍റെ രാജ്യാന്തര, വ്യാപാരനയങ്ങൾ അന്താരാഷ്ട്ര ബന്ധങ്ങളിലുണ്ടാക്കിയ ഉലച്ചിലുകളാണ് സ്വർണത്തിന് കോവിഡിന് മുൻപ് മുന്നേറ്റം നൽകിയിരുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.

Exit mobile version