ബിനീഷ് കോടിയേരിയുടെ വീട്ടിലെ എന്‍ഫോഴ്സ്മെന്റ് പരിശോധനയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണ ഏജന്‍സിയുടെ കൈയിലുള്ളതെന്താണെന്ന് അറിയാതെ ഒന്നും പറയാനാവില്ല. എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് നേരിടുന്നതിന് നാട്ടില്‍ നിയമമുണ്ട്. അതുമായി ബന്ധപ്പെട്ട നടപടികള്‍ ആ കുടുംബം സ്വീകരിക്കുകയും ചെയ്യും. അക്കാര്യത്തില്‍ ഒന്നും പറയാനാവില്ല. അന്വേഷണ ഏജന്‍സി ഇവിടെ എത്തിയത് അവരുടെ അന്വേഷണത്തിന്റെ ഭാഗമായാണ്. അവരുടെ കൈയില്‍ എന്ത് തെളിവാണ് ഉള്ളതെന്ന് അറിയാതെ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഒരു വ്യക്തിക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണവും അന്വേഷണവുമാണ് നടക്കുന്നത. അന്വേഷണ ഏജന്‍സിയുടെ കൈയിലുള്ള തെളിവുകള്‍ എന്താണെന്ന് അറിയാതെ ഒന്നും പറയാനാകില്ല. സര്‍ക്കാരിന് ഒരു വ്യക്തിക്കെതിരെ ഉയരുന്ന ആരോപണത്തിന്റെ ഭാഗമായുള്ള അന്വേഷണത്തെക്കുറിച്ച് മുന്‍കൂര്‍ പ്രവചനം നടത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.