Site icon Ente Koratty

”മയക്കുമരുന്ന് കച്ചവടം നടത്തുന്ന ബിനീഷിനെ മുഖ്യമന്ത്രി എന്തുകൊണ്ട് തള്ളിപ്പറയുന്നില്ല” – രമേശ് ചെന്നിത്തല

മയക്കുമരുന്ന് കച്ചവടം നടത്തുന്ന ബിനീഷ് കോടിയേരിയെ മുഖ്യമന്ത്രി എന്തുകൊണ്ട് തള്ളിപ്പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിനീഷിനെതിരായ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഇ.ഡിയുടെ റെയ്ഡെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗമെന്ന് സി.പി.എം. എന്‍ഫോഴ്സ്മെന്‍റ് ഉദ്യേഗസ്ഥര്‍ മനുഷ്യാവകാശ ലംഘനം നടത്തിയെന്നും സി.പി.എം ആരോപിച്ചു.

ഇക്കാര്യങ്ങള്‍ തുറന്ന് കാണിക്കാനാണ് അവൈലബിള്‍ സെക്രട്ടറിയേറ്റിന്‍റെ തീരുമാനം. അന്വേഷണം എതിര്‍ക്കാനോ തടയാനോ പാര്‍ട്ടി ശ്രമിക്കില്ല. കേസില്‍ ഇടപെടില്ലെന്ന മുന്‍ നിലപാടില്‍ മാറ്റമില്ല.

ഇ.ഡിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സി.പി.എം വ്യക്തമാക്കി. അതേസമയം എന്‍ഫോഴ്സ്മെന്‍റിനെതിരെ ബിനീഷ് കോടിയേരി പ്രതികരിച്ചു. ചെയ്യാന്‍ കഴിയുന്നതെല്ലാം എന്‍ഫോഴ്സമെന്‍റ് ചെയ്യട്ടെയെന്ന് ബിനീഷ് പറഞ്ഞു. വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് ബിനീഷ് പ്രതികരിച്ചത്

Exit mobile version